തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതി സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്.
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നാണ് സൂചന. സ്വർണക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായര്‍. വര്‍ക് ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പങ്കെടുത്തത് വിവാദമായിരുന്നു.
കേസിലെ മുഖ്യകണ്ണിയായ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല. പോലീസിന്റെ സഹായം തേടിയിരിക്കയാണ് കസ്റ്റംസ്.
സ്വപ്നയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടതായി വിവരമുണ്ട്. സ്വപ്ന സുരേഷ് കീഴടങ്ങിയേക്കുമെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.