കൊച്ചി/ ഗുരുവായൂർ: സര്‍വകാല റെക്കോര്‍ഡിട്ടതിന് പിന്നാലെ താഴേക്ക് പോയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് പവന് 320 രൂപയാണ് ഉയര്‍ന്നത്. സര്‍വകാല റെക്കോര്‍ഡായ 36160ലേക്കാണ് സ്വര്‍ണവില വീണ്ടും അടുക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 36120 രൂപയായാണ് ഉയര്‍ന്നത്.
ഗ്രാമിന്റെ വിലയിലും ആനുപാതികമായി വര്‍ധനയുണ്ട്. 40 രൂപയുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 ആയി വര്‍ധിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ ഇടിവ് നേരിടുകയായിരുന്നു. 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 35800 രൂപയായാണ് താഴ്ന്നത്. ജൂലൈ ഒന്നിനാണ് സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടത്. പവന് 36160 രൂപ കുറിച്ചാണ് പുതിയ ഉയരം കീഴടക്കിയത്