തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് 200 രൂപ വര്‍ധിച്ച് സ്വര്‍ണം പവന് 36,320 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. തിങ്കളാഴ്ച സ്വര്‍ണ വില 160 രൂപ കുറഞ്ഞിരുന്നു. പവന് 35800 രൂപയായിരുന്നു തിങ്കളാഴ്ചത്തെ സ്വര്‍ണത്തിന്റെ വില.
ആഗോള വിപണിയില്‍ വര്‍ധനയാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന്റെ വിലവര്‍ധിക്കാന്‍ കാരണം. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചും വിലവര്‍ധനവിന് കാരണമാണ്.