തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറയിലാണ് സ്പ്രെഡ് സ്ഥിരീകരിച്ചത്.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. പൂന്തുറയിലെ മാണിക്യ വിളാകം മേഖലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ കർശനമാക്കി. ഇവിടെ ടെസ്റ്റിംഗ് വർധിപ്പിക്കാൻ തീരുമാനിച്ചു. പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചിട്ടുണ്ടെന്നും, 6 ടീമുകളുടെ പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പൂന്തുറയിൽ ടെലി ഡോക്ടറുടെ സേവനം 24 മണിക്കൂറും ഏർപ്പെടുത്തും. മൂന്ന് ദിവസം സൗജന്യ റേഷൻ ഏർപ്പാടാക്കും. റേഷൻ കടകൾ രാവിലെ 7 മുതൽ 11 വരെ പ്രവർത്തിക്കും.പൂന്തുറയിൽ എല്ലാ വഴികളും അടച്ചു. നിയന്ത്രണം കമാൻഡോകൾക്ക് നൽകിയിട്ടുണ്ട്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here