ലോകത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡിനെതിരായ പ്രതിരോധം തീർക്കാനുള്ള മൃതസഞ്ജീവനിക്കായുള്ള തെരച്ചിലിലാണ് ശാസ്ത്ര ലോകം. ഈ പശ്ചാത്തലത്തിൽ ജേണൽ ഓഫ് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് (ജെഎപിഐ) നടത്തിയ പഠനം ശ്രദ്ധേയമാവുകയാണ്. ജെഎപിഐയുടെ ജൂലൈ എഡിഷനിൽ നൽകിയിരിക്കുന്ന വെളിച്ചെണ്ണയെ കുറിച്ചുള്ള റിപ്പോർട്ടാണ് നിലവിൽ ലോകശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

ADVERTISEMENT

വെളിച്ചെണ്ണയ്ക്ക് പ്രതിരോധ ശേഷി കൂട്ടാനുള്ള കഴിവുണ്ടെന്നാണ് കണ്ടെത്തൽ. അണുക്കളെ ചെറുക്കാനുള്ള ഈ കഴിവ് മനുഷ്യന്റെ ഇമ്യൂൺ റെസ്‌പോൺസ് സിസ്റ്റത്തിന്റെ ആന്റി ഇൻഫ്‌ളമേറ്ററി സ്വഭാവത്തെ ഉത്തേജിപ്പിക്കുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്ന കേരളത്തിൽ ഒരു പരിധിവരെ കൊവിഡിനെ ചെറുത്തത് ഇതുകൊണ്ടാകാം എന്ന് സംശയിക്കുന്നതായി ഡോ. ശശാങ്ക് ജോഷി പറഞ്ഞു.

നാലായിരം വർഷത്തെ പഴക്കമുള്ള ആയുർവേദ ചികിത്സാ രീതിയിലെ മുഖ്യ ഘടകമാണ് വെളിച്ചെണ്ണ. മനുഷ്യനിലും മൃഗങ്ങളിലും വെളിച്ചെണ്ണ മറ്റ് പാർശ്വ ഫലങ്ങളൊന്നുമുണ്ടാക്കില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here