കൊച്ചി: ‘ഗ്രാൻഡ് വെഡിംഗ്  പാക്കേജുമായി ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടി. വിവാഹ ആഘോഷങ്ങളെ അവിസ്മരണീയമാക്കുവാൻ ലക്ഷ്യമിട്ടാണ് പുതിയ വെഡിംഗ് പാക്കേജെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി വിശിഷ്ടമായ മെനുവും, വിദഗ്ധരുടെ നിരയും ലഭ്യമാക്കികൊണ്ട് ഏറ്റവും അനുയോജ്യമായ ഒരു വേദിയിൽ വിവാഹങ്ങൾ നടത്തുവാനുള്ള സൗകര്യമാണ് ഗ്രാൻഡ് വെഡിംഗിലൂടെ ലഭ്യമാകുക. 1,99,999 രൂപയും നികുതിയുമാണ് പാക്കേജിന്റെ പ്രത്യേക നിരക്ക്. 50 അതിഥികളെ വരെ പങ്കെടുപ്പിക്കാവുന്ന തരത്തിൽ മൾട്ടി ക്യുസിൻ ഓപ്ഷനുകൾ, തീംഡ് വെഡ്ഡിംഗ് ഡെക്കോർ, ദമ്പതികൾക്ക് ഹോട്ടലിലെ ഗ്രാൻഡ് സ്യൂട്ടിൽ സൗജന്യ പ്രഭാത ഭക്ഷണത്തോടുകൂടിയ ഒരു രാത്രി താമസം, വിവാഹ ദിവസം പകൽ ആറ് മണിക്കൂർ സമയത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിൽ രണ്ട് കോംപ്ലിമെന്ററി റൂമുകൾ, വെൽക്കം മോക്ടെയിലുകൾ, ശീതള പാനീയങ്ങൾ എന്നിവയും പുതുതായി അവതരിപ്പിച്ച വെഡിംഗ് പാക്കേജിലുണ്ട്്. ഈ സേവനങ്ങൾ ഗ്ലോബൽ ബയോറിസ്‌ക് അഡൈ്വസറി കൗൺസിൽ അക്രിഡിഷൻ ഫോർ ഹൈജീൻ പ്രകാരം മെച്ചപ്പെടുത്തിയിരിക്കുന്നു. ഈ പാക്കേജ് ഈ വർഷം സെപ്റ്റംബർ 30 വരെയാണ് ലഭിക്കുക.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here