ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ വെള്ളിയാഴ്ച (10-7-2020) മുതൽ ആരംഭിക്കും

ഗുരുവായൂർ: കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ 10 -7- 2020 മുതൽ വിവാഹങ്ങൾ നടത്തി കൊടുക്കുന്നതാണ്. ബുക്കിങ്ങ് 9-7-2020 മുതൽ പടിഞ്ഞാറെ നടയിലെ വഴിപാട് കൗണ്ടറിലും ഗൂഗിൾഫോം വഴി ഓൺലൈനായും സ്വീകരിയക്കുന്നതാണ്. താഴെ പറയുന്ന നിബന്ധനകൾ പാലിച്ചാണ് വിവാഹങ്ങൾ നടത്തി കൊടുക്കുമെന്ന് ചെയർമാൻ കെ.ബി.മോഹൻദാസും അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിരും വാർത്താക്കുറിപ്പിൽ പറഞ്ഞു.

  1. നിർത്തിവെച്ചിരുന്ന വിവാഹങ്ങൾ 10-7-2020 നും തുടർന്നുള്ള ദിവസങ്ങളിലും രാവിലെ 5 മുതൽ ഉച്ചയക്ക് 12-30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് നടത്തി കൊടുക്കുന്നതാണ്.
  2. ക്ഷേത്രം വഴിപാട് കവുണ്ടറിൽ നേരിട്ടോ ഗൂഗിൾ ഫോം വഴി ഓൺലൈനായോ അഡ്വാൻസ് ബുക്കിങ്ങ് 9-7-2020 മുതൽ ആരംഭിയ്ക്കും. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങൾ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ.
  3. ഒരുവിവാഹപാർട്ടിയിൽ വധൂവരന്മാരും ഫോട്ടോഗ്രാഫർ/വീഡിയോഗ്രാഫർ അടക്കം പരമാവുധി 12 പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിയക്കില്ല.
  4. വധൂവരന്മാർ, ഫോട്ടോഗ്രാഫർമാർ അടക്കം പങ്കെടുക്കുന്ന മുഴുവൻ ആളുകളുടെയും ഫോട്ടോ ഐഡി കാർഡ് / ആധാർ കാർഡ് അടക്കമുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത വിവാഹതിയ്യതിയക്ക് 24 മണിക്കൂർ മുമ്പെങ്കിലും വഴിപാട് കവുണ്ടർ വഴിയോ 48 മണിക്കൂർ മുമ്പെങ്കിലും ഓൺലയിനായോ ബുക്കിങ്ങ് ചെയ്യേണ്ടതാണ്.
  5. മുമ്പിനാൽ വിവാഹം ബുക്കിങ്ങ് ചെയത് റദ്ദാക്കാതെയും ബുക്കിങ്ങ് തുക റീഫണ്ട് വാങ്ങാതെയും കാത്തിരിയക്കുന്നവർ മുൻ ബുക്കിങ്ങ് പ്രകാരം വിവാഹം നടത്താൻ ഉദ്ദേശിയക്കുന്നുണ്ടെങ്കിൽ ടിവിവരം രേഖാമൂലം അറിയിച്ച് ബുക്കിങ്ങ് പുതുക്കേണ്ടതും മുമ്പിനാൽ ബുക്കിങ്ങിന് പണമടച്ചതിനുള്ള അസ്സൽ രശീതി ഹാജരാക്കേണ്ടതുമാണ്. ദേവസ്വം ഫോട്ടോഗ്രാഫർമാർ വഴി ഫോട്ടോ/വീഡിയോ എടുത്തു കൊടുക്കുന്നതല്ല. അക്കാര്യത്തിന് ആരെങ്കിലും പണമടച്ചിട്ടുണ്ടെങ്കിൽ അത് മടക്കികൊടുക്കുന്നതാണ്.
  6. ഒരു ദിവസം പരമാമുധി 40 വിവാഹങ്ങൾ വരെ നടത്തുന്നതിനുള്ള ബുക്കിങ്ങേ എടുക്കുകയുള്ളൂ.
  7. വിവാഹം നടത്തുന്നതിന് വരുന്ന പാർട്ടികൾ സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം/ പോലീസ് എർപ്പെടുത്തിയ നിബന്ധനകളും കർശനമായി പാലിയേക്കണ്ടതാണ്.
  8. ഒരു വിവാഹപാർട്ടിയോടൊപ്പം രണ്ടിൽ കൂടുതൽ ഫോട്ടോ/ വീഡിയോഗ്രാഫർമാർ ഉണ്ടാകാൻ പാടില്ല. വിവാഹത്തിന് നിശ്ചയിയ്ക്കപ്പെട്ട സമയത്തിന് കൃത്യം 20 മിനിറ്റ് മുമ്പ് മാത്രം വിവാഹപാർട്ടി റിപ്പോർട്ടു ചെയ്യേണ്ടതും വിവാഹചടങ്ങ് കഴിഞ്ഞാൽ ഉടൻ സ്ഥലത്തുനിന്ന് ബഹിർഗമിയേക്കണ്ടതുമാണ്.
  9. വിവാഹശേഷം ക്ഷേത്രപരിസരത്ത് ഫോട്ടോ/ വീഡിയോഗ്രാഫി യാതൊരു കാരണവശാലും അനുവദിയക്കുന്നതല്ല.
  10. വിവാഹം നടത്തിപ്പിനും ഫോട്ടോ/വീഡിയോഗ്രാഫർ അനുവാദത്തിനും ദേവസ്വം അതാതുസമയം നിശ്ചയിയക്കുന്ന ചാർജ്ജ് അടയേക്കണ്ടതും, കോവിഡ് പശ്ചാത്തലത്തിൽ ആവശ്യമെന്ന്കണ്ടാൽ ബുക്കിങ് ചെയ്ത വിവാഹനടത്തിപ്പ് യാതൊരുകാരണവും പറയാതെ റദ്ദാക്കാൻ ദേവസ്വത്തിന് അധികാരമുണ്ടായിരിയക്കുന്നതുമാണ്. റദ്ദാക്കുന്ന സാഹചര്യത്തിൽ ബുക്കിങ്ങിനടച്ചതുക റീഫണ്ട് നൽകുന്നതും അതല്ലാതെ നഷ്ടനിലയിലോ മറ്റോ യാതൊന്നും തേർച്ചപ്പെടാൻ ബുക്കിങ്ങ് ചെയതവർക്ക് അവകാശമുണ്ടാകുന്നതല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button