തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണകള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുകയാണ്. നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ താന്‍ വ്യക്തമാക്കിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ADVERTISEMENT

സ്പ്രിംഗഌ ഇടപാടും ബെവ്‌കോ ആപ്പും മുതല്‍ അവസാനം പുറത്ത് വന്ന ഇ മൊബലിറ്റിയും പദ്ധതിവരെയുള്ള അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്്. ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെടുന്നത്. ഇന്നലെ ഈ സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുഖ്യന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരൊക്കെയാണ് ഇതിലെ പ്രതികളെ രക്ഷപെടുത്താനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇതിന്റെ ധാര്‍മികമായ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here