തിരുവനന്തപുരം: സംസ്ഥാനത്ത് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 111 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 38 പേര്‍ വന്നു. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം ബാധിച്ചു. 15 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ADVERTISEMENT

സാഹചര്യത്തെ കുറേക്കൂടി ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം-63, തിരുവനന്തപുരം-54, പാലക്കാട്- 29, എറണാകുളം-21, കണ്ണൂർ-19, ആലപ്പുഴ-18, കോഴിക്കോട്- 15, കാസർഗോഡ്- 13, പത്തനംതിട്ട-12, കൊല്ലം-11, തൃശൂർ- 10, കോട്ടയം-3, വയനാട്- 3, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ല അനുസരിച്ചുള്ള കണക്ക്.

157 പേർ വിദേശത്തിൽ നിന്ന് എത്തിയവരാണ്. 38 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി. 2,85,968 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 378 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 3,034 പേരാണ്. ഉറവിടമറിയാത്ത 15 കേസുകളുണ്ട്. ഏഴ് ഹെൽത്ത് വർക്കർമാർക്കും ഒരു സിഐഎസ്എഫ് ജവാനും കൊവിഡ് ഇന്ന് സ്ഥിരീകരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here