വടക്കേകാട് : ആൽത്തറ റീഗൽ ബേക്കറി ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ വെട്ടിയാട്ടിൽ പ്രേമരാജൻ (65) സൗദ്യയിൽ കോവിഡ് ബാധിച്ച് മരിച്ചു. സൗദ്യ ജുബൈലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുപ്പത്ത് വർഷത്തോളമായി സൗദ്യയിൽ ബേക്കറി, ഹോട്ടൽ, സൂപ്പർമാർക്കറ്റ് ബിസിനസ്സുകൾ നടത്തിയിരുന്നു.നാല് മാസം മുൻപാണ് നാട്ടിൽ വന്ന് പോയത് . കുടുംബവും സൗദ്യയിലാണ് . ഭാര്യ : ലത. മക്കൾ : പ്രണിൽ രാജ്, പ്രജിൽ രാജ്, നിജിൽ രാജ് (മൂവരും സൗദി). മരുമക്കൾ : ശ്രുതി, ശ്രുതി, നീതു