ഗുരുവായൂർ: സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് CBI അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത്‌ കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ ഗുരുവായൂർ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്സ് ജില്ലാ ജന. സെക്രട്ടറി എച്ച്. എം നൗഫൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി മുനാഷ്, ജന. സെക്രട്ടറിമാരായ പി.കെ ഷനാജ്, കെ.ബി സുബീഷ്, എ.കെ. ഷൈമിൽ, റിഷി ലാസർ, നിസാമുദ്ധീൻ, മണ്ഡലം പ്രസിഡന്റുമാരായ സി.എസ് സൂരജ്, തെബ്ഷീർ മഴുവഞ്ചേരി, നവീൻ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here