ഗുരുവായൂർ: പൊന്നാനി താലൂക്കിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. എന്നാല്‍ മേഖലയില്‍ ജാഗ്രത വേണമെന്നും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണായി തുടരും. അതേസമയം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം 308 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 29ന് തീരൂര്‍ പോലീസ് അറസ്റ്റ് ചെയ്ത തൃപ്രങ്ങോട് ചെറിയപറപ്പൂര്‍ സ്വദേശിയായ 27 വയസുകാരനും പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശിയായ 29 കാരനും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഇരുവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 18 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇരുവരുടെയും രോഗത്തിന്റെ ഉറവിടം ഇത് വരെ വ്യക്തമല്ല .
ജൂണ്‍ 27 ന് രോഗം ബാധിച്ച വട്ടംകുളം സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വട്ടംകുളം സ്വദേശിനിയാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച മറ്റൊരു വ്യക്തി. ബാക്കിയുള്ളവരില്‍ പതിനൊന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ

LEAVE A REPLY

Please enter your comment!
Please enter your name here