ഗുരുവായൂർ: സ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചുള്ള കെ.എസ്.ആർ.ടി.സി.യുടെ ബോണ്ട് സർവീസ് ഗുരുവായൂർ ഡിപ്പോയിലും തുടങ്ങുന്നു. കേരളത്തിലെ പ്രധാന ഡിപ്പോകളിലെല്ലാം നേരത്തെ ഉണ്ട്. ഇതിന്റെ ബുക്കിങ് കൗണ്ടർ ഗുരുവായൂരിൽ തുറന്നു. ഗുരുവായൂരിൽനിന്ന് എറണാകുളം, പാലക്കാട്, തൃശ്ശൂർ ഭാഗങ്ങളിലേക്കാണ് ബോണ്ട് സർവീസ് ഉദ്ദേശിക്കുന്നതെന്ന് എ.ടി.ഒ. ഉദയകുമാർ അറിയിച്ചു.

ADVERTISEMENT

ഇടയ്ക്ക് സ്റ്റോപ്പുകളില്ല. ഈ റൂട്ടുകളിലേക്ക് സ്ഥിരമായി പോകുന്നവർ 10,20,25 ദിവസം എന്ന കണക്കിൽ മുൻകൂർ പണമടച്ച് ബോണ്ട് കാർഡ് കൈപ്പറ്റണം. യാത്ര ചെയ്യുമ്പോൾ കാർഡ് ബസിൽ കാണിച്ചാൽ മതി. കോവിഡ് കാലത്ത് പണം കൈമാറുന്നത് ഒഴിവാക്കുകയും ചെയ്യാം. യാത്രക്കാർക്ക് സീറ്റുകളും ഉറപ്പായിരിക്കും. ബോണ്ട് സർവീസ് പ്രകാരമുള്ള സ്ഥിരം യാത്രക്കാർക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഡിപ്പോയിൽ സൗകര്യമുണ്ടാകും. നിലവിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. ബോണ്ട് സർവീസിന് ഫോണിൽ വിളിച്ചും ബുക്ക് ചെയ്യാം. പിന്നീട് വന്ന് പണമടച്ചാൽ മതി. നമ്പർ: 9645695586.

COMMENT ON NEWS

Please enter your comment!
Please enter your name here