തിരുവനന്തപുരം :  ഐടി സെക്രട്ടറി എം ശിവശങ്കർ അവധിയിൽ പോകുന്നതായി സൂചന. രണ്ടു മാസത്തെ അവധിക്കാണ് ശിവശങ്കർ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്നാണ് ശിവശങ്കർ നിർബന്ധിത അവധിക്ക് അപേക്ഷ നൽകിയതെന്നാണ് വിവരം.

ADVERTISEMENT

ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റാൻ പിണറായി വിജയൻ തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് ശിവശങ്കർ അവധിക്ക് അപേക്ഷ നൽകിയത്. അപേക്ഷയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. അപേക്ഷ ചീഫ് സെക്രട്ടറി ഉടൻ തന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം.

COMMENT ON NEWS

Please enter your comment!
Please enter your name here