തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷ് അഞ്ചുകൊല്ലമായി താമസിക്കുന്ന തിരുവനന്തപുരം മുടവന്‍മുകളിലെ ഫ്‌ളാറ്റില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കരന്‍ നിത്യസന്ദര്‍ശകനായിരുന്നെന്ന് വെളിപ്പെടുത്തൽ. ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹിയായ ബാലകൃഷ്ണന്‍ നായര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാത്രി എട്ടുമണിയോടെ ഔദ്യോഗികവാഹനത്തില്‍ എത്തിയശേഷം ഒരു മണിക്കൊക്കെ മദ്യപിച്ച നിലയിലാണ് മടങ്ങിപ്പോകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റ് കാറിലാണ് വരുന്നത്. തിരിച്ചും സ്റ്റേറ്റ് കാറിലായിരുന്നു കൊണ്ടുപോയിരുന്നത്. എന്താണ് വകുപ്പെന്ന് അറിയില്ലായിരുന്നു.ശിവശങ്കരൻ താമസിച്ചിരുന്നത് പൂജപ്പുരയായിലായിരുന്നു. രാത്രി ഒന്നര മണിക്കൊക്കെ സന്ദർശനം നടത്തിയതിനാൽ നിയന്ത്രണം വെക്കാൻ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നുവെന്നും അസോസിയേഷന്‍ ഭാരവാഹികൾ പറയുകയുണ്ടായി. ഇവിടെ താമസം തുടങ്ങിയതിന് ശേഷമാണ് കൌണസേറ്റൽ ജോലികിട്ടിയത്. ചില ട്രാവൽ ഏജൻസികളുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here