തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസില്‍ യുഎഇയിലെ ചില മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം വയ്ക്കുന്നത് ഈ മലയാളി സംഘമാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇവരെ പിടികൂടി ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ADVERTISEMENT

യുഎഇ കോണ്‍സുലേറ്റിലെ മലയാളി ഉദ്യോഗസ്ഥയായ സ്വപ്നയെ കൂടാതെ നിരവധി മലയാളികളും കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതായാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന ഇവർ ഇപ്പോൾ ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം നടക്കുന്നത്

COMMENT ON NEWS

Please enter your comment!
Please enter your name here