വടക്കാഞ്ചേരി: പ്രമുഖ ബിരിയാണി അരി വിതരണക്കാരായ ബർദ്ദമാൻ ആഗ്രോ പ്രൊഡക്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പേരിൽ വ്യാജ അരി വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് കേസെടുത്തു. കമ്പനി അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കമ്പനിയുടെ ലോഗോ ട്രൈഡ്മാർക്കായി വ്യാജമായി നിർമ്മിച്ചാണ് വിതരണം നടത്തുന്നത്. സംഭവത്തിൽ തൃശൂർ പീച്ചി സ്വദേശി കഷ്ണകുമാറിനെതിരെയാണ് വടക്കാഞ്ചേരി പോലീസ് കേസ് എടുത്തിരിക്കുന്നത്.

ADVERTISEMENT

തൃശൂർ ജില്ലയുടെ പല സ്ഥലങ്ങളിലും ബർദ്ദമാൻ ആഗ്രോ പ്രൊഡക്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പേരിൽ വ്യാജ അരി വിൽക്കുന്നത്. ഇവരുടെ റോസ് ബ്രാൻ്റ് എന്ന പേരിലുള്ള സുഗന്ധ കൈമ അരിയാണ് കമ്പനി ലോഗോ ട്രൈഡ്മാർക്കായി വ്യാജമായി നിർമ്മിച്ച് ചാക്കുകളിലാക്കി വിൽക്കുന്നത്.

വടക്കാഞ്ചേരിയിലെ മണി സൺസ് എന്ന സ്ഥാപനത്തിൽ നിന്നും കമ്പനി എക്സിക്യൂട്ടീവ് നടത്തിയ പർച്ചേസിൽ നിന്നുമാണ് വ്യാജ അരി കണ്ടെത്തിയത്. ഇവിടെ നിന്നും വ്യാജ അരി പിടിച്ചെടുത്തിട്ടുണ്ട്.

മലബാർ ബർദ്ദമാൻ ട്രേഡിംഗ് കമ്പനി എന്ന പേരിലാണ് അരി വിപണിയിൽ എത്തിക്കുന്നത്. ഇവരുടെ ഗോഡൗണിൽ നടത്തിയ പോലീസ് പരിശോധനയിൽ ബില്ലിങ്ങിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ,ഹാർഡ് ഡിസ്ക് എന്നിവ കണ്ടെത്തി. ചാക്കുകളിൽ സീരിയൽ നമ്പറുകൾ ഇല്ലാതെയാണ് അരി വിപണിയിൽ എത്തിക്കുന്നത്. വ്യാജ രേഖ ചമക്കൽ, ഗൂഡാലോചന, 1999ലെ ട്രേഡ് മാർക്ക് ആക്ട് പ്രകാരവുമാണ് പീച്ചി സ്വദേശി കഷ്ണകുമാറിനെതിരെയാണ് വടക്കാഞ്ചേരി പോലീസ് കേസ് എടുത്തിരിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here