തൃശൂർ : തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു. മണിത്തറയിൽ ആണ് സംഭവം. അവണൂർ സ്വദേശിയായ സിജോ (23) ആണ് കൊല്ലപ്പെട്ടത്. പേരാമംഗലം ഇരട്ടക്കൊലക്കേസിലെ പ്രതിയായിരുന്നു സിജോ.
ബൈക്കിൽ പോകുകയായിരുന്ന സിജോയെ തടഞ്ഞുനിർത്തി വെട്ടിയെന്നാണ് റിപ്പോർട്ട്. വഴിയരികിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഞ്ചാവ് കേസിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2019 ഏപ്രിൽ 24 നാണ് പേരാമംഗലത്ത് ഇരട്ടക്കൊലപാതകം നടന്നത്. രണ്ട് യുവാക്കളെ സിജോ വെട്ടിക്കൊന്നുവെന്നാണ് കേസ്.