തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും തിരുവനന്തപുരം പോത്തൻകോട് നിന്ന് എക്സൈസ് പിടികൂടി. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശികളായ എൽദോ എബ്രഹാം, സിബിൻ എന്നിവരെ അറസ്റ്റ് ചെയ്തു.

ലോറിയിൽ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത നൂറ് കിലോ കഞ്ചാവിന് വിപണിയിൽ 50 ലക്ഷത്തോളം രൂപ വിലവരും. ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലും ലോറിയിൽനിന്ന് പിടിച്ചെടുത്തു. പ്രതികളെ എക്സൈസ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here