ചാവക്കാട്: ചാവക്കാട് കടപ്പുറത്ത് കൂട്ടുകാരെ രക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടമായ യുവാക്കളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കുക,ആശ്രിതർക്ക് സർക്കാർ ജോലി നൽകുക,തീരദേശ പോലീസ് സ്റ്റേഷനിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ ലഭ്യമാകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ബിജെപി ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് വസന്തം കോർണറിൽ ഉപവാസ സമരം നടന്നു.ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ സമരം ഉദ്ഘാടനം ചെയ്തു.മത്സ്യ തൊഴിലാളി കുടുംബത്തിലെ മരണമടഞ്ഞ മൂന്ന് യുവാക്കളുടെ വീടുകളിലോ,സംഭവ സ്ഥലമോ സന്ദർശിക്കാത്ത ജില്ലാ-സംസ്ഥാന ഉദ്യോഗസ്ഥരുടെയും,ജില്ലയിൽ മൂന്നു മന്ത്രിമാരും,ഒരു ചീഫ് വിപ്പിന്റെയും അനാസ്ഥയിൽ സന്ദീപ് വാര്യർ പ്രതിഷേധം അറിയിച്ചു.

ADVERTISEMENT

സംസ്ഥാനത്തിൻറെ മറ്റ് പല ഭാഗങ്ങളിലും രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ടവർക്ക് ധനസഹായം നൽകുകയുണ്ടായി.കേരളത്തിൻറെ സൈന്യം ആണ് മത്സ്യ തൊഴിലാളികൾ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികളോട് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും മത്സ്യ തൊഴിലാളികളുടെ രക്ഷക്കായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ തീരദേശ പോലീസ് സ്റ്റേഷനിൽ രക്ഷാപ്രവർത്തനത്തിന് വേണ്ടതായ യാതൊരുവിധ സാധനസാമഗ്രികൾ ഇല്ലാത്തത് മൂലം രക്ഷാപ്രവർത്തനം കൂടുതൽ ദുരിതത്തിലാക്കിയെന്നും,കേരള സർക്കാർ ഇതുപോലെ അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം താക്കീത് നൽകി.കൂടാതെ മരണമടഞ്ഞ യുവാക്കളുടെ ഓരോ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വീതം ധനസഹായവും,ആശ്രിതർക്ക് ജോലിയും നൽകണമെന്നും ആവശ്യപ്പെട്ടു.മരണമടഞ്ഞ മൂന്ന് യുവാക്കളുടെയും വീടുകളിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ബിജെപി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്‌ ഉപവസിച്ചു.

കാലത്ത് 10 മണിക്ക് തുടങ്ങിയ ഉപവാസം വൈകിട്ട് 5 മണിയോടെ അവസാനിപ്പിച്ചു.ബിജെപി മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രമണ്യൻ,ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ തറയിൽ,ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ ദയാനന്ദൻ മാമ്പുള്ളി,ജസ്റ്റിൻ ജേക്കബ്,ജില്ലാ സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.വി.വാസുദേവൻ മാസ്റ്റർ,സെക്രട്ടറി കെ.ആർ.ബൈജു,കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി,സെക്രട്ടറി രാജേഷ് ആച്ചി,ഒബിസി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.അനിൽകുമാർ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് സബീഷ് പൂത്തോട്ടിൽ,ജനറൽ സെക്രട്ടറി സജി കടിക്കാട്,സെക്രട്ടറി പ്രസന്നൻ ബ്ലാങ്ങാട്,ബിജെപി കടപ്പുറം വാർഡ് മെമ്പർ എം.കെ.ഷണ്മുഖൻ,ബിജെപി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പ്രസന്നൻ പാലയൂർ തുടങ്ങിയവർ സമര പരിപാടിയിൽ പങ്കെടുത്തു..

COMMENT ON NEWS

Please enter your comment!
Please enter your name here