ഗ്രീൻ ഹാബിറ്റാറ്റ് ഫോട്ടൊഗ്രാഫി മത്സര വിജയികൾ

ഗുരുവായൂർ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജൈവ വൈവിധ്യം എന്ന വിഷയത്തിൽ പരിസ്ഥിതി ജൈവവൈവിധ്യ സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റ് സംഘടിപ്പിച്ച ഒൺലൈൻ ഫോട്ടൊഗ്രാഫി മത്സരം നടന്നു. വിജയികൾ
ഒന്നാം സ്ഥാനം ദിനേഷ്. കെ.കാസർഗോഡ് രണ്ടാം സ്ഥാനം അനൂപ് .വി .എസ്.തിരുവനന്തപുരം
മൂന്നാം സ്ഥാനം വിജേഷ് മാറോളി കണ്ണൂർ എന്നിവർക്ക് ലഭിച്ചു ജനകീ ചിത്രം ബോണിയം.കെ. കൊല്ലം, ഫ്രാൻസിസ് ചെമ്പരത്തി തൃശൂർ, പ്രവീൺ പ്രേംകുമാർ. തൃശൂർ, ടീട്ടു ഷാജി തോമാസ്.ആലപ്പുഴ, ബെന്നി തുത്തിയൂർ.എറണാംകുളം, സതീഷ് ശങ്കർ തിരുവനന്തപുരം എന്നിവർക്ക് പ്രോത്സാഹന സ്ഥാനവും ലഭിച്ചു.
പ്രശസ്ത ഫോട്ടൊഗ്രാഫർമാരായ അബ്ദുൾ നൗഷാദ് കെ.എ, ജോസഫ് ലാസർ, രാജേഷ് നാട്ടിക, എൻ.ഉബൈദ് .മനോജ് കരിങ്ങാമഠത്തിൽ എന്നിവരായിരുന്നു ജൂറിയംഗങ്ങൾ
വിജയികൾക്കുള്ള സമ്മാനങ്ങൾ ആഗസ്ത് അവസാനവാരം ഗുരുവായൂരിൽ വച്ച് വിതരണം ചെയ്യുമെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ. ജെയിംസ് .കൺവീനർ സലിം ഐഫോക്കസ് എന്നിവർ അറിയിച്ചു.

Sajeev Kumar M K

Resident Editor : guruvayoorOnline.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button