കുന്നംകുളം: കൊവിഡ് സമൂഹ വ്യാപനം തടയന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കുന്നംകുളത്ത് നിയന്ത്രണം ശക്തമാക്കി. പലചരക്ക്, ഉള്‍പടേയുള്ള കടകള്‍ക്കും തുറക്കാനാകില്ല. എട്ട് വാര്‍ഡുകളിലാണ് നിയന്ത്രണം.
കക്കാട്,അയ്യപ്പത്ത്, ചെറുകുന്ന്, ടൗണ്‍, നെഹറുനഗര്‍, ഇഞ്ചിക്കുന്ന്, പൊര്‍ക്കുളേങ്ങാട് വാര്‍ഡുകളാണ് അടച്ചിടുക. ടൗണ്‍ ഹാള്‍ റോഡിന്റെ ഒരു ഭാഗം മാത്രം കണ്ടയന്‍മെന്റില്‍ പെട്ടതോടെ വ്യപാരികള്‍ ആശയകുഴപ്പത്തിലാണ് . എന്നാല്‍ ഈ ഭാഗം അടച്ചിടാനാണ് നിലവിലെ തീരുമാനം. ഇത് സംമ്പന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപിട സ്വീകരിക്കമെന്ന് അധികൃതര്‍ അറിയിച്ചു. നഗരം അടഞ്ഞ് കിടക്കുകയാണെങ്കിലും സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്ന് നടക്കേണ്ടിയിരുന്ന നഗരസഭ കൗണ്‍സില്‍ യോഗം മാറ്റി വെച്ചു. ഇത് മൂ്ന്നാം തവണയാണ് കൗണ്‍സില്‍ യോഗം മാറ്റിവെക്കുന്നത്. കണ്ടയിന്‍മെന്റ് സോണില്‍ നിന്നും നഗരത്തിലേക്കുള്ള ഇട റോഡുകളെല്ലാം പൊലീസ് അടച്ചിട്ടു. എന്നാല്‍ ഹൈവേയില്‍ നിയന്ത്രണമില്ല.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here