ഇരിങ്ങാലക്കുട: ലക്ഷങ്ങൾ ചിലവഴിച്ച് നവീകരിച്ച വീട് കാറ്റിലും മഴയിലും മരം വീണ് പൂർണ്ണമായും തകർന്നു. കാറളം പഞ്ചായത്ത് വാർഡ് 12 ൽ വെളളാനി പവ്വർ ഹൗസിന് പുറകിൽ തറയിൽ വിനോദൻ്റെ ഓടിട്ട വീടാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കാറ്റിൽ മരം വീണ് തകർന്നത്. ഓടുകൾ വീണ് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. വിനോദനും ഭാര്യയും മക്കളും വിനോദൻ്റെ അമ്മയുമാണ് ഇവിടെ താമസിക്കുന്നത്. വീട് താമസയോഗ്യമല്ലാതായതിനെ തുടർന്ന് അടുത്തുള്ള ബന്ധുവീട്ടിലേക്ക് ഇവർ താമസം മാറ്റി.നാല് ലക്ഷത്തോളം രൂപ ചിലവ് ചെയ്ത് വീടിൻ്റെ നവീകരണ പ്രവ്യത്തികൾ പൂർത്തിയായിട്ട് അധികം നാളായിട്ടില്ല. പഞ്ചായത്ത്, റവന്യൂ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here