ഗുരുവായൂർ: വടക്കേകാട് പഞ്ചായത്ത് ബിജെപി, കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ പുതിയ ഭൂമികളിൽ പുതിയ കർഷക സമൂഹം’, സാമ്പ്രദായിക കൃഷികളും കർഷകരും ഇടങ്ങളും മുൻപേ ഉള്ളതുപോലെ തന്നെ തുടരട്ടെ, എത്ര ഏക്കർ അല്ല മറിച്ച് പഞ്ചായത്ത് മുഴുവൻ എന്നതാണ് ലക്ഷ്യം, അതിനായി മുഴുവൻ ഭൂമിയും കൃഷിചെയ്യാൻ തയ്യാറാക്കുക, കൃഷിയിലെ റിസ്ക് സമൂഹം ഏറ്റെടുക്കുക എന്നീ ആശയങ്ങൾ മുൻനിർത്തിയും
കേന്ദ്ര സർക്കാറിൻ്റെ കാർഷിക നയം പ്രേരണയായും “സമൃദ്ധി”
കാർഷിക മുന്നേറ്റത്തിലേക്കൊരു ചുവടുവെപ്പ് അഞ്ഞൂർ നമ്പീശൻപടിക്കു സമീപം ശ്രീപർണ്ണത്തിൽ അനൂപ് ശിവദാസൻ്റെയും ,സനൂപ് ശിവദാസൻ്റെയും 50 സെൻ്റിലാണ് കൃഷി ആരംഭിച്ചത് (മഞ്ഞൾ ,ഇഞ്ചി,) എന്നിവയാണ് ആദ്യഘട്ടമെന്ന നിലയിൽ തുടങ്ങിയത്. ഒരു പൊതു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന തത്വം അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ബിജെപി ജില്ല സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച് നിയോജക മണ്ഡലം സെക്രട്ടറി രതീഷ് തെക്കുംതല അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് വടക്കേകാട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ കെ.കെ.ബിന്ദു എന്നിവർ ആശംസയും ,ബി ജെ പി വടക്കേകാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുഭാഷ് വെങ്ങളത്ത് സ്വാഗതവും ,ജന സെക്രട്ടറി ജിതേഷ് വൈലത്തൂർ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here