കുന്നംകുളം ⬤സേവാഭാരതി പ്രാവാസി കൂട്ടായ്മയുടെ മുന്നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സേവാഭാരതി ചൂണ്ടല്‍ മണ്ഡലം മഹാ ശുചീകരണ യജ്ഞം ആര്‍.എസ്.എസ്. ഘണ്ഡ് സഹകാര്യവാഹ് എ. സന്തോഷ് ഉല്‍ഘാടനം ചെയ്തു. ചൂണ്ടല്‍ സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. തൃശൂര്‍ ഗുരുവായൂര്‍ കുന്നംകുളം റോഡ് സൈഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഘണ്ഡ് സേവാപ്രമുഖ് സജീഷ്, ആര്‍.എസ്.എസ്. ചൂണ്ടല്‍ മണ്ഡലം കാര്യവാഹ് ബവീഷ്, ഹിന്ദു ഐക്യവേദി പഞ്ചായത്ത് അധ്യക്ഷന്‍ സുധീന്ദ്രന്‍, ബിജെപി മണ്ഡലം ട്രഷറര്‍ അരവിന്ദന്‍, ബിജെപി പഞ്ചായത്തു അധ്യക്ഷന്‍ മനീഷ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത്, സെക്രട്ടറി നഗീഷ് ചൂണ്ടല്‍, വൈസ് പ്രസിഡന്റ് പ്രദീപ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here