ഇത് guruvayoorOnline.com ൻ്റെ ഓർമ്മ ചിത്രങ്ങൾ.
ശ്രീ ലീഡർ കെ. കരുണാകരൻ കേന്ദ്ര മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ 20 വർഷങ്ങൾക്കു മുൻപുള്ള ഒരു ഉത്രാടദിനത്തിൽ പതിവുപോലെയുള്ള ഗുരുവായൂർ ക്ഷേത്രദർശനവും, ഗുരുവായുരപ്പനുള്ള കാഴ്ചക്കുല സമർപ്പണത്തിനു ശേഷം ഗുരുവായൂർ ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വച്ച് പ്രൗഡഗംഭീരമായി, മഹത് വ്യക്തിത്വങ്ങളുടെ സാനിധ്യത്തിൽ നിലവിളക്ക് കൊളുത്തി guruvayoorOnline.com ഔദ്യോധികമായി ഉദ്ഘാടനം ചെയ്തു.

ചിത്രങ്ങളിലുള്ള മഹത് വ്യക്തിത്വങ്ങളായ, MLA ആയിരുന്ന ശ്രീ അഡ്വ. വി. ബൽറാം, ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയിരുന്ന ശ്രീ പി.ടി. മോഹനകൃഷണൻ എന്നിവർക്ക് സ്മരണാഞ്ജലിയോടെ…
മുൻ ചെയർപേഴ്സനും 16 വാർഡ് കൗൺസിലറുമായ പ്രൊഫ. ശാന്തകുമാരി ടീച്ചർ, ശ്രീ കെ. ബി. സുരേഷ് ( കരുണ ഫൗണ്ടേഷൻ ചെയർമാൻ), ഡോ. രാമചന്ദ്രൻ, ശ്രീ രാമചന്ദ്രൻ രാമു (BAAMA), ശ്രീ പോളി ഫ്രാൻസിസ് ഗുരുവായൂർ, ശ്രീ അനീസ് കാരക്കാട്, ശ്രീ കൃഷ്ണദാസ് നടുവത്ത്, ശ്രീ സുരേഷ് പാലക്കൽ, ശ്രീ വിനീഷ് ചെഞ്ചേരി, ശ്രീ ബൈജു ചെമ്പക്കര, ശ്രീ സദക്ക് തളി, ശ്രീ ഷിഹാബ് പാലുവായ് തുടങ്ങിയ സന്മനസുകൾ ഇന്നും നിറസാന്നിധ്യമായി ഇപ്പോഴും guruvayoorOnline.com മിനോടൊപ്പം തന്നെ.

ഗുരുവായുരപ്പ ഭക്തൻ്റെയും, ഗുരുവായൂരിൻ്റെ വികസന വ്യക്തിത്വത്തിൻ്റെയും, രാഷ്ട്രീയത്തിനതീതമായ വ്യക്തി പ്രാഭാവത്തിൻ്റെ സ്മരണയിൽ, 102- മത് ജന്മദിനത്തിൽ guruvayoorOnline.com ൻ്റെ പ്രണാമം.