തിരുവനന്തപുരം: മാസത്തിൽ ഒന്നാമത്തെും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇ- അദാലത്തുകൾ സംഘടിപ്പിക്കാൻ ജില്ലാ ഭരണ കൂടത്തിന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം. ഇതിന്റെ ഭാഗമായി ചാലുക്കുടി താലൂക്കിലെ ഇ- അദാലത്ത് ശനിയാഴ്ച നടന്നു. ഇ- അദാലത്തിൽ ലഭിച്ച 11 ൽ അഞ്ച് പരാതികളിൽ അന്തിമ തീരുമാനമായി. ആറെണ്ണം തുടർ നടപടിക്ക് ജില്ലാ കളക്ടർ എസ്.ഷാനവാസ് നിർദ്ദേശിച്ചു.
കളക്ടറേറ്റിൽ എഡിഎം റെജി പി.ജോസഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇ-അദാലത്തിൽ ബി.ഡി ദേവസി എം.എൽ.എ, കളക്ടർ, ചാലക്കുടി താലൂക്കിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. ജൂലൈ 18ന് ഉച്ച രണ്ടിന് തൃശൂർ താലൂക്കിലെ ഇ- അദാലത്ത് സംഘടിപ്പിക്കുന്നതായിരിക്കും.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here