ഗുരുവായൂർ: “കേരളത്തിലെതിരുപ്പതി ” എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചാരുതയോടെ കമനീയമായി നവീകരിച്ച വെങ്കിടാചലപതിയുടെശ്രീകോവിലിന് ആചാര – അനുഷ്ഠാന – അനുബന്ധ ചടങ്ങുകളുടെ നിറസമൃദ്ധിയോടെ കുംഭാഭിഷേകം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഒരുക്കിയ അഭിഷേക ചടങ്ങുകൾക്ക് തോട്ടപ്പുറം കണ്ണൻ തിരുമേനി, കാരക്കാട് നാരായണൻ തിരുമേനി, മുൻനൂലം സുബ്രമണ്യൻ തിരുമേനി, പൊട്ടക്കുഴികൃഷ്ണൻ തിരുമേനി എന്നിവർ സഹകാർമ്മികരായി. കഴിഞ്ഞ രണ്ട് ദിനങ്ങളിലായി നടന്ന കലശം ഉൾപ്പടെയുള്ള അനുഷ്ഠാന പൂജകളും, ആചാര്യവരണവും, പ്രായ ഛിത്തകർമ്മങ്ങൾ തുടങ്ങി മറ്റു് ചടങ്ങുകൾ പൂർത്തികരിച്ചാണ്. വാദ്യ താളമേളങ്ങളുടെ അകമ്പടിയോടെ കുംഭാഭിഷേകം ഭക്തി സാന്ദ്രമായി നടത്തിയത്.

ADVERTISEMENT

കൊറൊണ നിബന്ധനങ്ങൾ പാലിച്ച്കൊണ്ടു് ഭക്തജനങ്ങൾക്ക് മതിയായ നിയന്ത്രണം ഏർപ്പെടുത്തിനടത്തിയ പരിപാടികൾക്ക് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രസമിതി ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ശിവൻകണിച്ചാടത്ത്, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, എ.വിനോദ് കുമാർ, ഹരി കൂടത്തിങ്കൽ, ടി.കെ.അനന്തകൃഷ്ണൻ, പി.ഹരിനാരായണൻ, പി.രാഘവൻ നായർ, വിജയകുമാർ അകമ്പടി എന്നിവർ നേതൃത്വം നൽകി

COMMENT ON NEWS

Please enter your comment!
Please enter your name here