ഗുരുവായൂർ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയം വരിച്ച ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രകലാനിലയം ക്യഷ്ണനാട്ടം വിദ്യാര്‍ത്ഥികളേയും, കളിയോഗം ആശാനായി സ്ഥാനകയറ്റം ലഭിച്ച ശ്രീ. മുരളി അകമ്പടിയേയും നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഷെെലജ ദേവന്‍െറ നേത്യത്വത്തില്‍ പൊന്നാടയും,ഫലകവും നല്കി ആദരിച്ചു.

പാര്‍ത്ഥസാരഥി ക്ഷേതത്തിന് സമീപമുളള ഗുരുവായൂര്‍ റിസോര്‍ട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ ലളിതമായ ചടങ്ങില്‍ ഷെെലജ ദേവന്‍െറ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ന്മാരായ ശ്രീദേവി ബാലന്, സുഷ ബാബു, പൊതുപ്രവര്ത്തകന് കണ്ണന് അയ്യപ്പത്ത്, വാദ്യകലാകാരന് ഗുരുവായൂര്‍ ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
ക്യഷ്ണനാട്ടം വേഷം വിഭാഗത്തിലെ ക്യഷ്ണപ്രസാദ്, നന്ദകിഷോര്‍, ക്യഷ്ണപ്രകാശ്, പാട്ട് വിഭാഗത്തിലെ ഗോപീക്യഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്.