ഗുരുവായൂർ:  തൃശ്ശൂർ സ്വദേശിനിയായ തീർത്ഥാഞ്ജലികൃഷ്ണ, ഗുരുപൂർണിമ ദിനത്തിൽ നുത്താവതാരത്തിലൂടെയാണ് ഗുരു വന്ദനമൊരുക്കിയിരിക്കുന്നത്.

പാലനാട് സന്തോഷ് നമ്പൂതിരിയുടെ വരികൾ പാടിയിരിക്കുന്നത് ജയൻ കോട്ടക്കൽ ആണ്. തൃശൂർ കല്ലൂർ സ്വദേശികളായ മോഹനൻ, മിനി ദമ്പതികളുടെ മകളാണ് തീർത്ഥാഞ്ജലികൃഷ്ണ. പേരുപോലെ കൃഷ്ണ ഭക്തയും, കൃഷ്ണൻ്റെ ചിത്രങ്ങൾ മാത്രം വരക്കുന്നതുമായ  തീർത്ഥാഞ്ജലികൃഷ്ണ, കലാമണ്ഡലം ക്ഷേമാവധി ടീച്ചറുടെ ശിക്ഷണത്തിൽ മോഹിനിയാട്ടവും ഭരതനാട്ട്യവും അഭ്യസിക്കുന്നു.  തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബി എ. മലയാളം പൂർത്തിയാക്കി ഉന്നത ബിരുദത്തിനായി കാത്തു നിൽക്കുന്നു.

ഗുരുപൂർണ്ണിമ ദിനമായ ഇന്ന് പാലനാട് സന്തോഷ് നമ്പൂതിരിയുടെ വരികൾ guruvayoorOnline.com ലൂടെ പ്രസിദ്ധീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here