വടക്കേകാട് : കർക്കിടക മാസത്തിനു മുന്നോടിയായി വൈലത്തൂർ ശ്രീ ത്യക്കണമുക്ക് മഹാദേവ ക്ഷേത്രപരിസരം വൃത്തിയാക്കൽ പദ്ധതി
നടത്തി . ദേവസ്വം ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഇന്ന് കാലത്ത് 6.30 മുതൽ 10 മണി വരെ കമ്മിറ്റി ഭാരവാഹികളായ സുനിൽ വൈലത്തൂർ, വി. മുരളി, കെ.എൻ സുരേഷ്, വി.ആർ. ജിതേഷ്, രമേഷ് കാളിയത്ത്, പ്രദീപ് പി. നായർ എന്നിവരുടെ നേതൃത്വത്തിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ക്ഷേത്രം റോഡും, പരിസരവും വൃത്തിയാക്കിയത്.