കോൺഗ്രസിലെ കലാപം ; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്നും സി.എ.ഗോപപ്രതാപിനെ നീക്കണമെന്ന് കെപിസിസിക്ക്‌ നിവേദനം

ഗുരുവായൂർ ⬤ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്നും സി.എ.ഗോപപ്രതാപിനെ നീക്കണമെന്ന് അഭിഭാഷകനും,ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ തേർളി അശോകൻ കെപിസിസി പ്രസിഡന്റിന് നിവേദനം നൽകി. ചാവക്കാട് സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റും,കോൺഗ്രസ് ഐ ഗ്രൂപ്പുകാരനുമായ കെ.കെ.സെയ്തുമുഹമ്മദിനെതിരെ ബാങ്ക് ഡയറക്ടർ ആയ ഗോപപ്രതാപന്റെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.5 ഐ ഗ്രൂപ്പുകാരാണ്‌ സഹകരണ ജോയിൻ രജിസ്ട്രാർക്ക് കഴിഞ്ഞ ഒന്നിന് നോട്ടീസ് നൽകിയത്.15 ദിവസത്തിനകം അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കും.13 ഡയറക്ടർമാരിൽ ലീഗ് രണ്ട് കോൺഗ്രസ് 11 എന്നാണ് ഇപ്പോഴത്തെ കക്ഷിനില.ഇതിൽ ഏഴ് പേർ ഐ ഗ്രൂപ്പുകാരാണ്.പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ബ്ലോക്ക് പ്രസിഡന്റ് തന്നെ അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടതിൽ കോൺഗ്രസിലും,ഐ ഗ്രൂപ്പിലും അഭിപ്രായവ്യത്യാസം ശക്തമായി തുടങ്ങിയതോടെയാണ് അഭിഭാഷകൻ അശോകൻ കെപിസിസി നേതൃത്വത്തിന് നിവേദനം നൽകിയത്.ബാങ്ക് പ്രസിഡന്റായ സെയ്തുമുഹമ്മദ് മേഖലയിൽ അറിയപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാവാണ്.അദ്ദേഹത്തെ നീക്കണമെന്നോ,മാറ്റണമെന്നോ പാർട്ടി തലത്തിലും,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലും യാതൊരു ചർച്ചയും,അഭിപ്രായവും,തീരുമാനങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.

അടുത്ത് വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ട സാഹചര്യത്തിലാണ് ഉത്തരവാദിത്വപ്പെട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തന്നെ പാർട്ടിക്ക് ദോഷം സംഭവിക്കുന്ന പ്രവർത്തികൾ ചെയ്യുന്നത്.ഗോപപ്രതാപന്റെ മുൻകാല പാർട്ടി വിരുദ്ധ പ്രവർത്തികളാൽ തന്നെ പ്രദേശത്തിൽ കോൺഗ്രസിന് അവമതിപ്പും,നാണക്കേടും ഉണ്ടായിട്ടുള്ളതാണെന്ന സംഗതികൾ പാർട്ടി തലത്തിൽ അന്വേഷിച്ചാൽ മനസ്സിലാകും. സെയ്തുമുഹമ്മദിനെ നീക്കണമെന്ന ആവശ്യം ഉണ്ടെങ്കിൽ പാർട്ടി തലത്തിലാണ് ചർച്ചചെയ്ത് തീരുമാനിക്കേണ്ടത്.ഗോപപ്രതാപൻ പാർട്ടിയിലും,ബാങ്കുകളിലും മറ്റ് എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിലും സ്വയം വരണമെന്നുള്ള സ്വന്തം കാര്യത്തിലാണ് ശ്രദ്ധയും പ്രവർത്തിയും.കോൺഗ്രസ് പാർട്ടിക്ക് ദോഷവും,അവമതിപ്പും ഉണ്ടാക്കുന്ന ഗോപപ്രതാപന്റെ ഇത്തരം പ്രവർത്തികളിൽ കെപിസിസി നേതൃത്വം ഉടൻ ഇടപെട്ട് അന്വേഷണം നടത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കി ഉത്തരവ് ഉണ്ടാക്കണമെന്നും,പ്രദേശത്ത് പാർട്ടിയുടെ സൽ പേരിന് മേന്മയുണ്ടാകേണ്ടതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here