കോവിഡ് ഡ്യൂട്ടി കഴിയുന്ന ആരോഗ്യ പ്രവർത്തകർക്ക്, ട്രൂ നാറ്റ് പരിശോധന നിർബന്ധമാക്കണമെന്ന് സെറ്റോ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ ആശുപത്രികളിലും, ജൂലായ് ഒന്നു മുതൽ നടപ്പിലാക്കിയ, കോവിഡ് ഡ്യൂട്ടി ഷിഫ്റ്റ് സമ്പ്രദായം, ആരോഗ്യപ്രവർത്തകർ മേലുള്ള കരിനിയമം പ്രയോഗിക്കലാണ്.

ADVERTISEMENT

ഡ്യൂട്ടി ദിനങ്ങൾ വർദ്ധിപ്പിച്ചും നിരീക്ഷണ ദിനങ്ങൾ അവസാനിപ്പിച്ച് അവധിദിനങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്ത ഉത്തരവ് ആരോഗ്യപ്രവർത്തകർക്ക് ഇരുട്ടടിയാണ്. ഈ സാഹചര്യത്തിൽ ഉത്തരവ് സർക്കാർ അടിയന്തരമായി പിൻവലിക്കണം. ഡ്യൂട്ടിസമയം, നാലുമണിക്കൂർ ആക്കി ചുരുക്കുകയോ അല്ലെങ്കിൽ ഇപ്പോഴുള്ള സംവിധാനം തുടരുകയോ ചെയ്യണം.
കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ട്രൂനാട്ട് പരിശോധനയെങ്കിലും നിർബന്ധമായി നടത്തുന്നതിന് സൗകര്യം ഒരുക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെടുന്നു.
ഉറങ്ങിക്കിടക്കുന്ന സർക്കാരിനെ, വിളിച്ചുണർത്തൽ സമരം തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിന് മുൻവശത്ത് നടത്തി. പതിനൊന്നാം ശമ്പള പരിഷ്കരണ നടപടികൾ വൈകുന്നതിലും ഡി.എ അനുവദിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു വിളിച്ചുണർത്തൽ സമരം.

കേരള എൻജിഒ അസോസിയേഷൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ നാരായണൻ ഉദ്ഘാടനം ചെയ്തു
എൻജിഒ അസോസിയേഷൻ, തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് കെ.എസ് മധു അധ്യക്ഷത വഹിച്ചു. കേരള ഹെൽത്ത് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ്, എൻ.എസ്.എസ് ഗ്രീഷ്മ മുഖ്യാതിഥിയായിരുന്നു. കെ.ജി.എൻ.യു ജില്ലാ സെക്രട്ടറി സിജി ജോസ് മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം ഷിബു, പി ബിബിൻ, രഘുനാഥ് എം.ജി, രാജു പി.എഫ്, തുടങ്ങിയവർ സംസാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here