തൃശ്ശൂർ: കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കം എത്രയും വേഗം തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ടും നിറുത്തി വെച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് തുരങ്കമുഖത്ത് ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ധർണ്ണ ഉൽഘാടനം ചെയ്തു. പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ഷിബു പോൾ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ഭാസ്ക്കരൻ ആദംകാവിൽ, ടി.ജെ.സനീഷ് കുമാർ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ കെ.പി.എൽദോസ്, ഔസേഫ് പതിലേട്ട്, സാലി തങ്കച്ചൻ, കോൺഗ്രസ് നേതാക്കളായ കെ.പി ചാക്കോച്ചൻ, ഷിജോ പി ചാക്കോ, മൊയ്തീൻ കുട്ടി, ജോർജ് എം.വർഗ്ഗീസ്, സജി താന്നിക്കൽ, അജി ചെറിയാൻ, ജോളി ജോർജ്, ജോർജ്ജ് എടശ്ശേരി, ഷൈജു കുര്യൻ, നിബു ചിറമ്പാട്ട്, കെ.എം പൗലോസ്, വിപിൻദാസ് മന്നത്ത്, വാർഡ് ബൂത്ത് പ്രസിഡൻറ്മാർ മറ്റ് കോൺഗ്രസ്സ് നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here