ചാവക്കാട്: ഒരുമനയൂര്‍ മുത്തംമാവില്‍ കുളത്തില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു.സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.പി.മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് തഫ്‌സീര്‍(6) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അപകടം.മുഹമ്മദ് ബഷീറിന്റെ വീടിന് പിന്‍വശത്തെ സ്ലാബ് മതിലിന്റെ ഒരു ഭാഗം വീണുകിടക്കുന്ന നിലയിലാണ്.വീടിന് പിന്‍വശത്തെ ഈ ഭാഗത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി വീട്ടുകാര്‍ അറിയാതെ സ്ലാബ് വീണുകിടക്കുന്ന വിടവിലൂടെ പുറത്തേക്ക്‌ കടക്കുകയും,സ്ലാബ് മതിലിന് പുറത്ത് നൂറ് മീറ്റര്‍ അപ്പുറത്തുള്ള കുളത്തില്‍ വീഴുകയുമായിരുന്നു.ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കുട്ടിയെ കാണാതായതായി മനസിലാക്കിയ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സ്ലാബ് മതിലിന് പുറത്തെ കുളത്തില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്.ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.അന്‍ഷീനയാണ് തഫ്‌സീറിന്റെ മാതാവ്. സഹോദരങ്ങള്‍:മുഹമ്മദ് തമീസ്,മുഹമ്മദ് തന്‍സീര്‍.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here