തൃശ്ശൂർ: അണ്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്കൂളുകളില്‍ നിരവധിയായ വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. പല സ്ഥാപനങ്ങളിലേയും അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് 4 മാസത്തോളമായി ശമ്പളം ലഭിക്കുന്നില്ലായെന്ന പരാതികള്‍ വരുന്നുണ്ട്. വളരെ കുറഞ്ഞ വേതനമാണ് ഇത്തരം സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ ശമ്പളം വെട്ടിക്കുറക്കുകയോ തടഞ്ഞു വെക്കുകയോ ചെയ്യരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അണ്‍ എയ്ഡഡ് മേഖലയില്‍ ഈ ചൂഷണം നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ജീവനക്കാരെ പിരിച്ചു വിടുന്ന നടപടികളടക്കം ഇത്തരം സ്ഥാപനങ്ങളില്‍ ഉണ്ടാകുന്നുണ്ട്. ഓണ്‍ലൈന്‍ മുഖാന്തിരം ഇപ്പോള്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്. അത്തരം ക്ലാസുകള്‍ക്ക് ചെറിയ ക്ലാസില്‍ പോലും ഉയര്‍ന്ന തുക ഫീസായി ഇവര്‍ വാങ്ങുന്നുമുണ്ട്. ഉയര്‍ന്ന ഫീസ് കുട്ടികളില്‍ നിന്ന് ഈടാക്കുകയും ഒപ്പം തന്നെ അധ്യാപക അനധ്യാപക ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുകയും ചെയ്യുന്നില്ല എന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. ഈ വിഷയങ്ങളില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here