പെരുമ്പിലാവ്: ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവിൽ കുന്നംകുളം പോലീസ് ഗതാഗതങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. മലപ്പുറം ജില്ല പ്രവേശനം തടയുന്നതിൻ്റെ ഭാഗമായി പെരുമ്പിലാവ് സെൻ്ററിലാണ് റോഡ് അടച്ചത്.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കിയ സാഹചര്യത്തിൽ കോവിഡ് – 19 സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായാണ് 
തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂർ വഴി ഗതാഗതം നിയന്ത്രിക്കുന്നത്.
ദീർഘദൂര സർവീസുകൾ, ആംബുലൻസുകൾ, ആശുപ്രതി യാത്രകൾ, വലിയ ചരക്ക് വാഹനങ്ങളുമാണ് ഇതുവഴി കടത്തിവിടുന്നത്. 
മറ്റെല്ലാ വാഹനങ്ങളും പെരുമ്പിലാവിൽ നിന്നും പട്ടാമ്പി റോഡ് വഴിയാണ് കടത്തിവിടുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് റോഡ് അടച്ചത്.
പട്ടാമ്പി റോഡിലൂടെ കടന്ന് ചൂണ്ടൽ -കുറ്റിപ്പുറം സംസ്ഥാന പാതയിലേക്ക് പ്രവേശിക്കാനുള്ള മുഴുവൻ റോഡുകളും പോലീസ് അടച്ചിട്ടു. 
സംസ്ഥാന പാതക്ക് പുറമെ ജില്ലയിൽ നിന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കാനുള്ള നാല് പ്രധാന റോഡുകൾ കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു.
പെരുമ്പിലാവിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് റോഡ് തടസപ്പെടുത്തിയിട്ടുള്ളത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here