ഗുരുവായൂർ: പുതു സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുതിയ നയങ്ങൾ പ്രഖ്യാപിച്ച സന്ദർഭത്തിൽ സംരംഭങ്ങൾ എങ്ങനെ എളുപ്പത്തിൽ തുടങ്ങി വിജയിപ്പിക്കാമെന്നും കൂടാതെ ഇതുമായി ബന്ധപ്പെട്ട പൊതുനിയമങ്ങളെ കുറിച്ചുള്ള അറിവുകൾ പകർന്നു നൽകുന്നതിനായി നിയമസേവന സ്ഥാപനമായ യുവറോണർ ഡോട്ട് ഇൻ ഓൺലൈൻ ( yourhonour.in ) ട്രെയിനിങ് സംഘടിപ്പിക്കുന്നു.
ഈ ട്രെയിനിങ് പ്രോഗ്രാം 08/07/2020 ബുധനാഴ്ച വൈകിട്ട് 7:00 മണി മുതൽ 9:00 മണി വരെ ആയിരിക്കും. ട്രെയിനിങ്ങിന് പ്രശസ്ത മാനേജ്മെൻറ് കൺസൾട്ടന്റ് ഷെഫീഖ്. പി. ഷംസുദ്ധീൻ, അഭിഭാഷകനായ സുജിത് അയിനിപ്പുള്ളി എന്നിവർ ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നൽകും.
രജിസ്ട്രേഷന് 9188645454 എന്ന whatsapp നമ്പറിൽ പേരും വയസ്സും സ്ഥലവും രേഖപെടുത്തേണ്ടതാണ്. സംശയ നിവാരണങ്ങൾക്കുള്ള അവസരവുമുണ്ടായിരിക്കും.