കേച്ചേരി: വിവാഹ തലേന്ന് പ്രതിശ്രുത വധുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ (22) യെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയ്യാൽ സ്വദേശിയായ യുവാവുമായുള്ള വിവാഹം ഞായറാഴ്ച്ച നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച്ച രാത്രി യുവതി തൂങ്ങി മരിച്ചത്. കുന്നംകുളം സബ്ബ് ഇൻസ്‌പെക്ടർ ഇ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മൃതദ്ദേഹം പോസ്റ്റ് മാർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ ഉണ്ടാകുമ്പോൾ വിദഗ്ധരുമായി നിങ്ങളുടെ പ്രയാസങ്ങൾ പങ്കുവെക്കുക

LEAVE A REPLY

Please enter your comment!
Please enter your name here