“മികവിനൊരു തിലകച്ചാർത്ത് “…

മറ്റം: SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മറ്റം സെൻ്റ് ഫ്രാൻസീസ് ഗേൾസ് ഹൈസ്കൂളിലെ പ്രധാന അധ്യാപിക സി ഒ ഫ്ലോറൻസ് ടീച്ചർക്ക് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മറ്റം ഡിവിഷൻ്റെ ” മികവിനൊരു തിലകച്ചാർത്ത് ” പുരസ്കാരമായി ക്ലാസ്സുകളിലേക്ക് wall Board കൾ നല്കി ജില്ലാ ബാങ്ക് മുൻ വൈസ് പ്രസിഡണ്ട് ശ്രീ സി.ഐ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു .ഡിവിഷൻ മെമ്പർ ശ്രീ ജെയ്സൺ ചാക്കൊ അദ്ധ്യക്ഷത വഹിച്ചു . അദ്ധ്യാപകരേയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു .

കഴിഞ്ഞ കുറേ വർഷങ്ങളായി മാനേജ്മെൻറ് തർക്കങ്ങൾ കോടതിയിൽ നിലനില്ക്കെ തുടർച്ചയായി നേടുന്ന ഈ 100 % വിജയത്തിന് പത്തരമാറ്റിൻ്റ തിളക്കമുണ്ട്. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി അമിലിനി സുബ്രഹ്ണ്യൻ ,അൽഫോൻസ ഗ്രേസൺ മറ്റം സഹ ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീ
K Kവിജയൻ ,ഡയറക്ടർ TL ലോനപ്പൻ മുൻ ഡയറകർ ശ്രീ N A നൗഷാദ് ശ്രീ C T ദേവസി ശ്രീ അഖിൽ ആളൂർ. പ്രജീഷ് ദാമോദരൻ അധ്യാപകരായ സാബു ജെയ്ക്കബ് ,സോൾവി ടീച്ചർ തുടങ്ങിയവർ സംസ്സാരിച്ചു

Also Read

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *