പാവറട്ടി: തൃശൂർ പാവറട്ടി സെൻറ് ജോസഫ് സ്കൂൾ ഖത്തർ കൂട്ടായ്മ ആയ ക്യു. എസ്. എ. എഫ് ഒരുക്കിയ ചാർട്ടേർഡ്  വിമാനത്തിൽ 183 പേർ നാടണഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാനായി ബുദ്ധിമുട്ടിയവർക്കാണ് സംഘടനയുടെ വിമാനം അനുഗ്രഹമായത്. 
വെള്ളിയാഴ്ച രാവിലെ ദോഹ ഹമദ് വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക്  പുറപ്പെട്ട വിമാനത്തിലെ യാത്രക്കാർക്ക് കോവിഡ് പ്രതിരോധസാമഗ്രികൾ വിതരണം ചെയ്തിരുന്നു. അർഹരായ 15 യാത്രക്കാർക്ക് സൗജന്യമായാണ് വിമാനടിക്കറ്റ് നൽകിയത്. 
പാവറട്ടി ഗ്രാമത്തെയും സ്കൂളിനെയും അടയാളപ്പെടുത്തുന്നത് കൂടിയാണ് തങ്ങളുടെ ചാർട്ടേർഡ് വിമാനമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ് നസിർ, സെക്രട്ടറി സന്തോഷ് സി.സി, അംഗം ജാഫർ പാവറട്ടി, കോർഡിനേറ്റർ സനൂപ് ഹംസ എന്നിവർ നേതൃത്വം നൽകി. 

LEAVE A REPLY

Please enter your comment!
Please enter your name here