തിരുവനന്തപുരം : തിരുവനന്തപുരത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രതയിലേക്ക്. പൊലീസ് കര്‍ശന പരിശോധന ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ആള്‍ക്കൂട്ടമുണ്ടാകുന്ന കടകള്‍ അടച്ചു പൂട്ടുമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്.
പാളയം സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്ത അതിഥിത്തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോംപ്ലക്സിന് പുറമെ പാളയം മാർക്കറ്റ്‌ ഏഴ് ദിവസത്തേക്ക് പൂർണമായി അടച്ചിട്ടിരുന്നു. നഗരത്തിലെ എല്ലാ കടകളും രാത്രി ഏഴിന്‌ അടയ്‌ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പഴം, പച്ചക്കറി കടകൾക്ക് തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ തുറക്കാം. പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി, ചിക്കൻ എന്നിവ വിൽക്കുന്ന കട ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. മത്സ്യ, മാംസ വിൽപനശാലകളടക്കം മറ്റുവ്യാപാര സ്ഥാപനങ്ങൾ ഓരോ വിഭാഗത്തിലും മൊത്തം സ്ഥാപനങ്ങളുടെ 50 ശതമാനം മാത്രം ഓരോ ദിവസവും പ്രവർത്തിച്ചാൽ മതി. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മാളുകളിലെ സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കാം. അവധി ദിവസങ്ങളിൽ ഹോം ഡെലിവറി അനുവദിക്കും.


പാളയം മാർക്കറ്റിന്‌ പുറമെ പാളയം പരിസരത്തെ തിരക്ക് അനുഭവപ്പെടുന്ന കടകളും ഹോട്ടലുകളും ഏഴ് ദിവസത്തേക്ക് അടച്ചിടും.
മാർക്കറ്റിന് മുമ്പിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. പാളയം മാർക്കറ്റ്‌, സാഫല്യം കോപ്ലക്‌സ്, സെക്രട്ടറിയറ്റ് പരിസരം, ആയുർവേദ കോളേജ് പരിസരം എന്നിവിടങ്ങൾ നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here