ചാവക്കാട്: പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാളിന് കൊടികയറി. അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കൊടി കയറ്റൽ കർമ്മം നിർവ്വഹിച്ചു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ , ആർച്ച് പ്രീസ്റ്റ് ഫാദർ വർഗീസ് കരിപ്പേരി, അസി. വികാരി ഫാദർ അനു ചാലിൽ, എന്നിവർ സഹകാർമ്മികരായി. ജൂലായ് 11, 12 തിയ്യതികളിലാണ് തർപ്പണ തിരുനാൾ ആഘോഷിക്കുന്നത്. കോവിഡ് – 19 ന്റെ പ്രത്യേക പശ്ചാതലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം കൊടുത്തുള്ള തിരുനാളാചരണമാണ് നടത്തുന്നത്.

സർക്കാർ മാനദണ്ഡങ്ങളനുസരിച്ച് തിരുനാളിന്റെ നവനാൾ ദിനങ്ങളിൽ തീർത്ഥകേന്ദ്രത്തിൽ ദിവ്യബലിയും മറ്റു തിരുകർമ്മങ്ങളും ഉണ്ടായിരിക്കും. മുൻകൂട്ടി അനുവദിക്കപെട്ടിട്ടുള്ളവർക്ക് നേരിട്ടും മറ്റുള്ളവർക്ക് മാധ്യമങ്ങളിലൂടെയും തിരുകർമ്മങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പരിപാടികൾക്ക് കൈക്കാരന്മാരായ സി ഡി ഫ്രാൻസിസ് , കെ ടി വിൻസെന്റ്, സി പി ജോയ് , ജോസ് വടുക്കൂട്ട്, സെക്രട്ടറിമാരായ സി കെ ജോസ് , ജോയ് ചിറമ്മൽ , ജനറൽ കൺവീനർ ജസ്റ്റിൻ ബാബു, മറ്റു ഭാരവാഹികളായ പിയൂസ് ചിറ്റിലപ്പിള്ളി, ഷാജു ആന്റോ , സി ഡി ലോറൻസ് , ഫിലിപ്പ് സി ടി, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here