ഗുരുവായൂര്‍: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ സഹകരണ പതാക ഉയര്‍ത്തി കൊണ്ട് ബോര്‍ഡ് മെമ്പര്‍മാരും ജീവനക്കാരും സഹകരണ ദിനം ആചരിച്ചു. അതിനോടനുബന്ധിച്ച് നടന്ന സെമിനാര്‍ ബാങ്ക് ചെയര്‍മാന്‍ വി.വേണുഗോപാല്‍ ഉത്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ആര്‍.എ അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബാങ്ക് ഡയറക്ടര്‍ പി. യതീന്ദ്രദാസ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കെ.ജി സതീഷ്‌കുമാര്‍, ശങ്കര നാരായണന്‍, ഉഷ, ഗിരിജ മറ്റു ജീവനക്കാര്‍ സന്നിഹിതരായിരുന്നു. സഹകരണ മേഖല ഇന്നു നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here