ചാവക്കാട്: സഹകരണ മേഖലയെ തകർക്കുന്ന ആർബിഐ ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയ(സിഐടിയു)ൻറെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.ചാവക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സിഐടിയു ചാവക്കാട് ഏരിയ ജോയിന്റ് സെക്രട്ടറി കെ.പി.വിനോദ് ഉദ്ഘാടനം ചെയ്തു.റീന കരുണൻ അധ്യക്ഷത വഹിച്ചു.ഷീജ പ്രശാന്ത്,പി.പി.നാരായണൻ,സി.ബി.ഹിമാവാൻ , എന്നിവർ സംസാരിച്ചു.
ഗുരുവായൂരിൽ നടന്ന സമരം സിപിഐ(എം)ചാവക്കാട് ഏരിയ സെക്രട്ടറി സഖാവ് എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.കെ.കെ.സുകേഷ് അധ്യക്ഷനായി.കെ.എൻ.രാജേഷ്,പി.രാജേഷ് എന്നിവർ സംസാരിച്ചു
കോട്ടപ്പടി പോസ്റ്റ് ഓഫിസ് ധർണ്ണ സിഐടിയു ചാവക്കാട് എരിയ പ്രസിഡൻ്റ് ടി.ടി.ശിവദാസ് ഉദ്ഘാടനം ചെയ്തു.കെ.കെ.പുരുഷോത്തമൻ അധ്യക്ഷനായി.കെ.കെ.ബിബിഷ്,സി.എസ്.നിഷിത,ശ്രീജ വിനോദ് എന്നിവർ സംസാരിച്ചു.