കുന്നംകുളം: കുന്നംകുളം നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കുന്നംകുളം വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്.നഗരസഭയില്‍ പൊതു ജനങ്ങളുമായി അടുത്തിടപഴികേണ്ടിവരുന്ന വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല.എന്നതാണ് ആരോഗ്യ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ 30 ന് നഗരസഭയിലെ മുഴുവന്‍ ജീവനക്കാരേയും സ്രവ പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നാണ് ഇവർ ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വരെ ഇവര്‍ നഗരസഭയില്‍ ജോലിക്കെത്തിയിരുന്നു .ഇതോടെ നഗരം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here