ചാവക്കാട്:മത്സ്യതൊഴിലാളിയും,കടപ്പുറം മണത്തല മത്സ്യതൊഴിലാളി സഹകരണ സംഘം മെമ്പറുമായ കൊപ്പര സാമിയെ ആദരിച്ചു.നാടിനെ ദു:ഖത്തിലാക്കിയ ബ്ലാങ്ങാട് കടലിൽ മുങ്ങി മരിച്ച മൂന്ന് കുട്ടികളുടെ കൂടെ കടലിൽ മുങ്ങി താഴ്ന്ന്കൊണ്ടിരുന്ന ഇരട്ടപ്പുഴ ആലിപ്പിരി മോഹനൻറെ മകൻ സരി(ചിക്കു 20)നെയാണ് മത്സ്യ ബന്ധനം നടത്തിയിരുന്ന കൃഷ്ണപ്രിയ എന്ന വഞ്ചിയിലുണ്ടായിരുന്ന കൊപ്പര സാമി രക്ഷപ്പെടുത്തിയത്.കടപ്പുറം- മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംഘം പ്രസിഡന്റ് ടി.എം ഹനീഫ ആദരവ് നൽകി.സംഘം ഡയറക്ടർമാരായ സി.പി.മണികണ്ഠൻ,സി.ബി.വിശ്വനാഥൻ,യു.വി.സുനിൽകുമാർ,കരിമ്പൻ സന്തോഷ്,സംഘം സെക്രട്ടറി ഷീജ പ്രശാന്ത്,റീന കരുണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here