ചാവക്കാട്: ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത ചാവക്കാട് നഗരസഭയിൽ 13 ,14 വാർഡുകളിലെ വിദ്യാർത്ഥികൾക്ക് പാലയൂർ കൂട്ടയ്മ വാട്സ് ആപ്പ് ഗ്രൂപ്പ് ടെലിവിഷൻ നൽകി. “കൗൺസിലർമാരോട് ചോദിക്കാം” എന്ന പാലയൂർ കൂട്ടായ്മ ആപ്പ് ഗ്രൂപ്പ് ഇക്കഴിഞ്ഞ ജൂൺ 23 നു സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാട്സ് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങൾ കൗൺസിലർ ഷാഹിന സലിം ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്ന് പാലയൂർ കൂട്ടയ്മ ഇക്കാര്യം ഏറ്റെടുക്കുകയും സുമനസ്സുകളുടെ സഹകരണത്തോടെ നാല് വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വീട്ടിൽ എത്തിച്ചു നൽകുകയുമായിരുന്നു. മൂന്ന് ടെലിവിഷൻ പാലയൂർ കൂട്ടയ്മ നേരിട്ടാണ് എത്തിച്ചു നൽകിയത്. കേബിൾ കണക്ഷൻ സൗജന്യമായി തന്നെ മൂന്നു കുടുംബങ്ങൾക്കും നൽകാൻ ഗ്രൂപ്പ് മെമ്പറും കേബിൾ ഓപ്പറേറ്ററുമായ ചിദംബരൻ തയ്യാറായി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here