സർവ്വമംഗള പ്രൊഡക്ഷൻ കമ്പനിയുടെ നിരവധി പരിപാടികൾ ഇതിനകം വന്നു കഴിഞ്ഞു . സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന സർവ്വമംഗള അബുദാബി കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത് . കലാഗ്രാമമായ പെരുവനത്തെ അജയ് ആണ് മുഖ്യ സംഘാടകൻ . രണ്ടാഴ്ചമുമ്പ് പ്രശസ്ത ഗാനരചയിതാവ് ബി.കെ ഹരിനാരായണൻ ഭാവഗായകൻ ജയചന്ദ്രന്റെ ചലച്ചിത്ര അനുഭവങ്ങളെയും , പുതിയ തലമുറയ്ക്ക് കൈമാറാനുള്ള സന്ദേശത്തെയുമെല്ലാം വിവരിക്കുന്ന ഒരു പരിപാടി സർവ്വമംഗള സംഘടിപ്പിച്ചിരുന്നു .

ADVERTISEMENT

ജയേട്ടന്റെ യൗവനസ്വരമാധുരിയുടെ ഭാവത്തിനു മുന്നിൽ ആരാണ് നമിക്കാതിരിക്കുക. പഴയ ഗാനങ്ങളുടെയും ,പുതിയ ഗാനങ്ങളുടെയും കാലഘട്ടങ്ങൾ തേൻ പുരട്ടി മലയാളിയുടെ ആസ്വാദനഹൃത്തിലേക്ക് പകർന്നു തന്ന സർവ്വമംഗളക്കാശംസകൾ . ഇന്ന് ആറുമണിക്ക് പ്രശസ്ത ഹിന്ദുസ്ഥാനി ഗായകൻ പണ്ഡിറ്റ് രമേഷ് നാരായണനും ,മധുശ്രീയും കൂടി അവതരിപ്പിക്കുന്ന ഒരു സംഗീത സായാഹ്നം അരങ്ങേറുകയാണ് . ലൈവ് ആയി നടക്കുന്ന ഈ സംഗീത പരിപാടി കാണുവാൻ താഴെക്കൊടുത്തിരിക്കുന്ന സർവ്വമംഗളയുടെ ലിങ്ക് നോക്കിയാൽ മതി . അതിജീവനത്തിന്റെ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന നമ്മളിൽ അല്പം കുളിര് പകരുവാൻ ഇത്തരം പരിപാടികൾ സഹായകമാകും..

കടപ്പാട്: ബാബു ഗുരുവായൂർ…

COMMENT ON NEWS

Please enter your comment!
Please enter your name here