ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വന്‍ വ്യാജ ‘റ്റാറ്റ ഉപ്പ്’ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഡൽഹിയിലെ പ്രഹ്ലാദ്‌പൂർ ബംഗാർ പ്രദേശത്തെ കടയിൽ വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് വ്യാജ ടാറ്റാ സാൾട്ട് നിർമാണ യൂണിറ്റ് ദില്ലി പോലീസ് കണ്ടെത്തിയത്. 3000 കിലോയിലധികം വ്യാജ ഉൽപ്പന്നങ്ങളും പോലീസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. കടയുടെ ഉടമയെ പിടികൂടിയതായും പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായും ഡല്‍ഹി പോലീസ് പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here